തിരിച്ചടിക്കാനുള്ള സമയവും ലക്ഷ്യവും രീതിയും തീരുമാനിക്കാൻ സേനകൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി

PM Modi gives complete freedom to forces to avenge Pahalgam

പഹൽഗാം ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിൽ, രാജ്യത്തിന്റെ പ്രതികരണത്തിന്റെ രീതി, ലക്ഷ്യങ്ങൾ, സമയം എന്നിവ തീരുമാനിക്കാൻ ഇന്ത്യൻ സായുധ സേനയ്ക്ക് പൂർണമായ പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കുക എന്നത് രാജ്യത്തിന്റെ ദൃഢനിശ്ചയമാണെന്നും ഉന്നതതല സുരക്ഷാ യോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡൽഹിയിലെ വസതിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല സുരക്ഷാ യോഗം ഒന്നര മണിക്കൂറിലധികം നീണ്ടുനിന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സിഡിഎസ് ജനറൽ അനിൽ ചൗഹാൻ, ഇന്ത്യൻ വ്യോമസേന എയർ ചീഫ് മാർഷൽ എ‌ പി സിംഗ്, ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, ഇന്ത്യൻ നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി എന്നിവർ തലസ്ഥാനത്തെ 7 ലോക് കല്യാൺ മാർഗിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

ബുധനാഴ്ച നടക്കുന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ നിർണായക യോഗത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ച.

PM Narendra Modi gives complete freedom to forces to avenge Pahalgam.

Exit mobile version