പാകിസ്ഥാൻ വിമാനങ്ങൾക്കും കപ്പലുകൾക്കും അനുമതി നിഷേധിക്കാൻ ഇന്ത്യ ആലോചിക്കുന്നു. പാക് വിമാനങ്ങൾക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ അനുമതി തടഞ്ഞിരുന്നു. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾ അടുക്കുന്നതും തടയാൻ സാധ്യത ഉണ്ട്.
അതിനിടെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചേർക്കണമെന്ന് കത്തിൽ ആവശ്യം ഉന്നയിച്ചു. നിർണായക സമയത്ത് തീവ്രവാദത്തിനെതിരെ ഒരുമിച്ചു നിൽക്കുന്നുവെന്ന് രാജ്യം കാണിക്കണമെന്നും രാഹുൽഗാന്ധി കത്തിൽ പറയുന്നു. പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മല്ലികാർജുൻ ഖർഗെയും കത്തയച്ചിരുന്നു.
Discussion about this post