വിഴിഞ്ഞം തുറമുഖത്തിന്റെ അവലോകന യോഗത്തിൽ ഭാര്യയേയും മകളേയും കൊച്ചുമകനെയും ഒപ്പമിരുത്തിയ മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപമാനകരവും അപലപനീയവുമാണെന്നും രമേശ് ചെന്നിത്തല . സംസ്ഥാന സർക്കാർ എന്നത് പിണറായി വിജയന്റെ അടുക്കളക്കാര്യമല്ല. ഗുരുതരമായ അഴിമതി ആരോപണത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട പ്രതിയാണ് വീണാ വിജയൻ. അത്തരമൊരാളെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ അവലോകന യോഗത്തിൽ എങ്ങനെയാണ് പങ്കെടുപ്പിക്കാൻ കഴിയുന്നത്. മുഖ്യമന്ത്രിയുടെ കുടുംബക്കാര്യമല്ല വിഴിഞ്ഞം തുറമുഖ പദ്ധതി. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാൻ പാടില്ല. അദ്ദേഹം കൂട്ടിചേർത്തു.വിജിലൻസിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ സ്വന്തക്കാരെ മുഴുവൻ അഴിമതി കേസുകളിൽ നിന്നു രക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി കുറഞ്ഞ പക്ഷം വിജിലൻസിന്റെ ചുമതലയെങ്കിലും ഒഴിയാനുള്ള സാമാന്യ മര്യാദ കാണിക്കണം. ചെന്നിത്തല പറഞ്ഞു.
Discussion about this post