കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്

സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെ ഉടനടി സ്ഥാനത്തുനിന്നും കിഫ്ബി സിഇഒ ചുമതലയിൽ നിന്നും നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടെ കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്.
കള്ളക്കടത്തും അനധികൃത നിയമനങ്ങളും അനധികൃത കോൺട്രാക്ടുകളും മാസപ്പടിയും എല്ലാം ചേർന്ന് കേരള ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറി. വിരമിച്ച ശേഷം ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നൽകി തന്റെ ഓഫീസിനെ നയിക്കാൻ പിണറായി വിജയൻ നിയോഗിച്ച ആളാണ് കെ.എം എബ്രഹാം. കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു മേൽ അന്വേഷണം വരുമെന്ന അവസ്ഥ വന്നപ്പോഴാണ് കെ.എം. എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചത്. ഇത് കിഫ്ബിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ആരെയൊക്കെയോ രക്ഷിക്കുന്നതിന്റെ ഭാഗമായി നൽകിയ ഡീലാണ്. വമ്പൻ സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ട് എന്നതിന്റെ സൂചന മാത്രമാണ് ആ ഡീൽ.

കെ.എം. എബ്രഹാമിനെതിരെ വിജിലൻസ് നടത്തിയ അന്വേഷണവും അതു അപ്പാടെ കണ്ണുമടച്ചു സ്വീകരിച്ച വിജിലൻസ് കോടതി വിധിയും ഹൈക്കോടതിയുടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഹർജിക്കാരൻ കണ്ടെത്തി ഹാജരാക്കിയ നിസാരപ്പെട്ട വസ്തുതകൾ പോലും കേരള സംസ്ഥാനത്തിലെ വിജിലൻസ് വകുപ്പിന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അതിനു കാരണം എന്താണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാകും. ചെന്നിത്തല പറഞ്ഞു.

 

The Chief Minister’s office is the biggest center of corruption in Kerala.

Exit mobile version