ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകം വിട നൽകി. മാർപാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി ബസിലിക്കയിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. വത്തിക്കാനിൽ നടന്ന സംസ്‌കാര ചടങ്ങുകളിൽ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ചടങ്ങിൽ പങ്കെടുത്തത്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ വത്തിക്കാനിലെത്തിയിരുന്നു.
സംസ്കാര ചടങ്ങുകൾ നടക്കുന്ന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനസാഗരമായിരുന്നു. ജനലക്ഷങ്ങളാണ് പാപ്പയെ ഒരുനോക്ക് കാണുവാൻ വത്തിക്കാനിലേക്ക് ഒഴുകി എത്തിയത്.