ബന്ദിപ്പോറയില്‍ ലഷ്‌കര്‍ ഇതയ്ബ കമാന്‍ഡറെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്

LeT commander Altaf Lalli killed in gunfight in J&K's Bandipora

ജമ്മുകശ്മീരിലെ ബന്ദിപോറയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലിൽ ലഷ്‌കർ ഇ തയ്ബ കമാൻഡറെ വധിച്ചതായി സൂചന. അൽത്താഫ് ലല്ലിയെന്ന ഭീകരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രദേശത്ത് ഇപ്പോൾ ഏറ്റുമുട്ടൽ തുടരുകയാണ്.

ജില്ലയിലെ കുൽനാർ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് തിരച്ചിൽ ഏറ്റുമുട്ടലായി മാറുകയായിരുന്നു.

അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയ പ്രദേശവാസികളായ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു. പ്രാദേശിക ഭരണകൂടമാണ് വീടുകൾ ഇടിച്ചുനിരത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ന

Exit mobile version