പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസർക്കാരിനാണ്. ഉയരുന്ന ചോദ്യങ്ങൾക്ക് കേന്ദ്രം ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
സർവകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നുംകോൺഗ്രസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വൈകിട്ട് ചേരുന്ന സർവകക്ഷിയോഗത്തിൽ രാഹുൽഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉന്നയിക്കും.