മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാക്കളെ കാണാൻ പിവി അൻവറിൻ്റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് അൻവർ അനുമതി തേടി. ടിഎംസിയെ മുന്നണിയിൽ എടുക്കുന്ന കാര്യം യുഡിഎഫിൽ ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. ഇന്ന് കൂടിക്കാഴ്ച നടത്താനാണ് പി കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങളുടെ അനുമതി തേടിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ ഇവർ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല.
അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്ത്രീകളെയും പരിഗണിക്കണമെന്ന് മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി. അവസരം നൽകാതെ കഴിവ് തെളിയിക്കാൻ കഴിയില്ല. സഭയുമായി ഏറ്റവും ചേർന്ന് നിൽക്കുന്നയാളാണ് താനെന്നും മതേതര വോട്ടുകൾ നേടാൻ കഴിയുമെന്ന് വിശ്വാസമുണ്ടെന്നും മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ബീന ജോസഫ് ട്വൻ്റിഫോറിനോട് പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി. വി അൻവറുമായി സഹകരിച്ച് പ്രവർത്തിക്കാൻ കോൺഗ്രസിൽ ധാരണയായിരുന്നു. മുന്നണി പ്രവേശനം ഉൾപ്പെടുന്ന കാര്യങ്ങളിൽ തീരുമാനമായില്ല. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ ഇന്നലെയാണ് കൂടിക്കാഴ്ച നടത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല വാതക പി വി അൻവറുമായി കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയിൽ പി. അൻവർ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. കോൺഗ്രസ് നേതാക്കളും മുന്നണി പ്രവേശനം സംബന്ധിച്ച വിഷയത്തിൽ നിലപാട് അറിയിച്ചു. ഇക്കാര്യങ്ങളിൽ തുടർന്നുള്ള ചർച്ചകൾ ഉണ്ടാവും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ തല്ക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. മുന്നണി പ്രവേശനം സംബന്ധിച്ച് യു.ഡി.എഫിൽ ഉൾപ്പെടുമ്പോൾ തുടർന്നുള്ള ചർച്ചകൾ നടക്കും.
Discussion about this post