പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി.
മൃതദേഹവുമായി രാവിലെ 11.30ന് വിമാനം ശ്രീനഗറിൽ നിന്ന് പുറപ്പെടും. 7.30 നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടർ മൃതദേഹം ഏറ്റുവാങ്ങും.
രാമചന്ദ്രനെ കൺമുന്നിൽ വെച്ച് ഭീകരർ കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങൾ. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നിൽ വച്ചാണ് സൈനിവേഷത്തിലെത്തിയ ഭീകരർ വെടിയുതിർത്തത്.
Discussion about this post