പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച ജമ്മു കശ്മീർ സർക്കാർ.ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ രൂപയും നൽകും.
‘ഇന്നലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഞെട്ടലും നിരാശയും തോന്നുന്നു. നിരപരാധികൾക്ക് എതിരെയുള്ള ഈ ക്രൂരൻ നമ്മുടെ സമൂഹത്തിൽ ഒരു സ്ഥാനവുമില്ല ,നഷ്ടപെട്ട ജീവനുകളെ കുറിച്ചോർത്ത് നഷ്ടമുണ്ട്’.ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പോസ്റ്റിൽ കുറിച്ചു. മരിച്ചവരുടെ ജീവന് പകരമായി എത്ര നഷ്ടപരിഹാരം നൽകിയാലും മതിയാകില്ല ,പരുക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകും , മരിച്ചവരുടെ ഭൗതികശരീരങ്ങൾ വീടുകളിൽ എത്തിക്കുന്നു എല്ലാ ക്രമീകരണങ്ങളും നടത്തിയ അദ്ദേഹം ചേർത്തു.അതേസമയം, ഭീകരക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. മലയാളിയായ എൻ രാമചന്ദ്രന് അടക്കം 26 പേരുടെ പോസ്റ്റ്‌മോർട്ടം പൂർണമാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ആഭ്യന്തര മന്ത്രി അമിത് ഷാ മരിച്ചവർക്ക് ആദരം നൽകിയ ശേഷം ഭീകരാക്രമണം നടന്ന ബൈസരൻ സന്ദർശിച്ച സാഹചര്യങ്ങൾ വിലയിരുത്തി.
ആക്രമണത്തിൻ്റെ ഭീതിയിൽ, നിലവിൽ ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾ നാടുകളിലേക്ക് മടങ്ങുകയാണ്. കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാൻ ആവശ്യമായ ക്രമീകരണം ഒരുക്കാൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ഭീകരാക്രമണത്തിനെതിരെ ശ്രീനഗറിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വന് പ്രതിഷേധ റാലി നടന്നു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന ത്ത് ഇന്ന് ബന്ദ് ആചരിക്കുകയാണ്.
Discussion about this post