രാഹുൽ മാക്കൂട്ടത്തിനെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസ് എടുത്തു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ , ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകൾ പരിശോധിച്ചാണ് നടപടി. രാവിലെ പാലക്കാട്ടെ പ്രതിഷേധത്തിൽ ബിജെപിയുമായി സമാധാന ചർച്ചയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പറഞ്ഞിരുന്നു . ‘പൊലീസ് മധ്യസ്ഥന്റെ പണിയെടുക്കേണ്ട. ഒരു ജനപ്രതിനിധിയുടെ തലയെടുക്കുമെന്ന് പറഞ്ഞവർക്കൊപ്പമാണോ ചർച്ചക്ക് ഇരിക്കേണ്ടത്’എന്നും അദ്ദേഹം ചോദിച്ചു .ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നു.
പാലക്കാട് കാലുകുത്താൻ അനുവദിക്കുന്നില്ലെങ്കിൽ രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ ഭീഷണി മുഴക്കിയിരുന്നു. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ്എസ് നേതാവ് ഹെഡ്ഗേവാറിൻ്റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കി. മാർച്ചിനിടെ സ്വാഗത പ്രസംഗത്തിനിടെ വീണ്ടും ഭീഷണി നടത്തി.
നേരത്തെ ഡിസിസി ഓഫീസ് മാർച്ചിലും രാഹുലിനെതിരെ ഭീഷണി മുഴക്കിയിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് വിദ്യാർത്ഥികളെ ഭിന്നശേഷി വിദ്യാർത്ഥികളെ അപമാനിക്കുന്നതെന്നും വ്യക്തമാക്കി ബിജെപി ഇന്ന് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.