കോൺഗ്രസ് പുതിയ ചർച്ചകളിലേക്ക്; കെപിസിസിയിലെ ഒഴിവുകളും നികത്തും

തിങ്കളാഴ്ച അവസാനിച്ച അഹമ്മദാബാദിലെ എഐസിസി സമ്മേളന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഡിസിസികളിൽ വൈകാതെ മാറ്റം വരും. പ്രധാനനേതാക്കളെ തന്നെ ഡിസിസി പ്രസിഡന്റുമാരാക്കാനാണ് ആലോചന.മണ്ഡലം, ബ്ലോക്ക് ഭാരവാഹികളെയും ഡിസിസി ഭാരവാഹികളെയും ചർച്ചകളിലൂടെ നിശ്ചയിക്കാനുള്ള അധികാരം ഇനി ഡിസിസി പ്രസിഡന്റുമാർക്കായിരിക്കും. നിയമസഭാ, ലോക്സഭാ സ്ഥാനാർഥി നിർണയത്തിലും റോളുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചേരുമ്പോൾ ബന്ധപ്പെട്ട ജില്ലകളിലെ കോൺഗ്രസ് അധ്യക്ഷരെ പങ്കെടുപ്പിക്കുന്നത് പരിഗണനയിലാണ്. പകുതിയോളം ഡിസിസി അധ്യക്ഷരുടെ പ്രവർത്തനത്തെക്കുറിച്ച് നേതൃത്വത്തിനു മതിപ്പുണ്ട്. കെപിസിസിയിലെ ഒഴിവുകളും നികത്തും.

Exit mobile version