അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരചുങ്കത്തിന്റെ ഫലമായി ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് . തിങ്കളാഴ്ച മാത്രം ഏതാണ്ട് ഇരുപത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിക്ക് ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക് , ഇതിന്റെ ഫലമായി ഇന്ത്യയിലെ നാല് ശതകോടീശ്വരന്മാർക്ക് നഷ്ടത്തിന്റെ ദിവസമായിരുന്നു ഇന്ന് ,ഇവർക്കു മാത്രം ഏതാണ്ട് പത്ത് ബില്യൺ ഡോളറാണ് നഷ്ടപെട്ടത് മുകേഷ് അംബാനിക്ക് 3.6 ബില്യൺ ഡോളർ കുറഞ്ഞ് 87.7 ബില്യൺ ഡോളറായി മാറി .അദാനി ഗ്രൂപ്പ് നടത്തുന്ന ഗൗതം അദാനിയുടെ ആസ്തിയിൽ 3 ബില്യൺ ഡോളർ ഇടിവ് സംഭവിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്തി 57.3 ബില്യൺ ഡോളറാണ്.
ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമകളായ സാവിത്രി ജിൻഡാലും കുടുംബവും 2.2 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. ഇപ്പോൾ അവരുടെ സമ്പത്ത് 33.9 ബില്യൺ ഡോളറാണ്. ആഗോള സമ്പന്നരുടെ പട്ടികയിൽ അവർ നിലവിൽ 45-ാം സ്ഥാനത്താണ്. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ സ്ഥാപകനായ ശിവ് നാടാറിന്റെ ആസ്തി 1.5 ബില്യൺ ഡോളർ കുറഞ്ഞ് 30.9 ബില്യൺ ഡോളറിലെത്തി.