എന്തിനാണ് പാവങ്ങളോട് ഈ ക്രൂരത കാണിക്കുന്നത് സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് രമേശ് ചെന്നിത്തല. ആശമാർക് ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സമരവേദിയിൽ എത്തിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ആശമാരോടൊപ്പം കുറച്ച് നേരം സംവദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സിപിഎമ്മിൻ്റെ 24 ആം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമാവുകയാണ്, ഈ വേളയിൽ എങ്കിലും ആശമാരുടെ പ്രശ്‌നങ്ങൾ ഉയർന്നു വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഇന്നലെ നടന്ന മന്ത്രി വീണാ ജോർജ്ജ് കേന്ദ്ര മന്ത്രി ജെ.പി നദ്ദ കൂടിക്കാഴ്ചയിൽ എന്ത് സംഭവിച്ചു എന്ന് ചെന്നിത്തല ചോദിച്ചു. ചർച്ച വിജയമാണോ പരാജയമാണോ എന്ന് പറയാത്തത് എന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post