പ്രണവ് എന്ന സർപ്രൈസ്; ‘എൽ 3’യിലെ പ്രധാന താരം

Pranav Mohanlal as Stephen Mohanlal character L3

എമ്പുരാൻ ചിത്രത്തിൽ മോഹൽലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ. പ്രണവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്. എമ്പുരാൻ സിനിമയുടെ ക്ലൈമാക്സിൽ L3 യുടെ സൂചന നൽകുന്ന ഇടത്താണ് പ്രണവ് പ്രത്യക്ഷപ്പെടുന്നതും.

സിനിമയുടെ പ്രമോഷനുകളിലും മറ്റുമൊക്കെ പ്രണവ് മോഹൻലാലിന്റെ സാന്നിധ്യം ഒരിക്കൽ പോലും അണിയറക്കാർ സ്ഥിരീകരിച്ചിരുന്നില്ല. ഹൈറേഞ്ചിൽ നിന്നും ഒളിച്ചോടി മുംബൈയിലെത്തുന്ന സ്റ്റീഫനെയാണ് എമ്പുരാനിൽ കാണിക്കുന്നത്. സിനിമയുടെ മൂന്നാം ഭാഗമായ എൽ 3യിലും പ്രധാനവേഷത്തിൽ പ്രണവ് ഉണ്ടാകും. 1980 കാലഘട്ടത്തിലൂടെയാകും സിനിമയുടെ കഥ പറയുക.

കളക്ഷൻ റെക്കോർഡുകൾ മറികടക്കുകയാണ് എമ്പുരാൻ. ചിത്രം ആഗോള കലക്‌ഷനിൽ 200 കോടി പിന്നിട്ടു. കേരളത്തിൽ നിന്നു മാത്രം ചിത്രം നാല് ദിവസം കൊണ്ട് വാരിയത് 50 കോടിയാണ്. കേരളത്തിൽ ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന ചിത്രമായും എമ്പുരാൻ മാറി.

Exit mobile version