“ഭാരത കുഴിക്കൽ യോജന” നടന്നുകൊണ്ടിരിക്കുകയാണ്

പശുക്കളെ കശാപ്പ് ചെയ്യുന്ന ആളുകളിൽ നിന്ന് സംഭാവന സ്വീകരിക്കുന്ന ബിജെപിക്കാർ എന്നെ ചോദ്യം ചെയ്യുകയാണോ എന്ന് ആം ആദ്മി ദേശീയ നേതാവ് സഞ്ജയ് സിംഗ്. തെരുവുകൾ വിളിച്ചുപറയുന്നു മോദി കള്ളനാണെന്ന്. നരേന്ദ്രമോദിയുടെ സുഹൃത്ത് അദാനി ബംഗ്ലാദേശിലേക്ക് വൈദ്യുതി സപ്ലൈ ചെയ്യുകയാണ് നമ്മുടെ നാടിന്റെ വൈദ്യുതി കട്ടെടുത്ത് ബംഗ്ലാദേശികളുടെ വീടുകൾ പ്രകാശിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. ആ നിങ്ങളാണോ ഞങ്ങളെ കുറ്റം പറയുന്നതെന്ന് സഭയിൽ ആഞ്ഞടിച്ച് സഞ്ജയ് സിംഗ്. മതേതരത്തോടെ അവർക്ക് ഒരു കൂറുമില്ല ദർശന നടത്താൻ ആഗ്രഹിക്കുകയാണെങ്കിൽ നമ്മളെല്ലാവരും കാശിയിലെ അമ്പലങ്ങളിലേക്ക് പോകും എന്നാൽ ബിജെപി കാർക്ക് ദർശനം നടത്താനും ഭഗവാനെ കാണാനും തോന്നുമ്പോൾ ഇവർ മസ്ജിദുകളിലേക്ക് ആണ് ദർശനം നടത്താൻ പോകുന്നത്. അമ്പലം കണ്ടെത്താൻ വേണ്ടി മസ്ജിദുകൾ കുഴിക്കുകയാണ് അവർ ചെയ്യുന്നത്. രാജ്യം മൊത്തം ഭാരത കുഴിക്കൽ യോജന നടന്നുകൊണ്ടിരിക്കുകയാണ് രാജ്യത്ത്. ഇത്രയും കുഴിച്ചെടുത്ത സ്ഥിതിക്ക് ഞാൻ പറയുകയാണ് നാളെ ആരെങ്കിലും വന്ന് പറയാൻ സാധ്യതയുണ്ട് ഈ പാർലമെന്റ് കുഴിക്കണം മിനിമം നമ്മുടെ പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് എങ്കിലും കിട്ടുമല്ലോ എന്ന്. അങ്ങനെയെങ്കിലും നമുക്ക് അറിയാമല്ലോ അത് എവിടെ കളഞ്ഞു പോയതായിരിക്കും എന്ന്. പാർലമെന്റും കുഴിക്കട്ടെ എന്ന് അദ്ദേഹം സഭയിൽ ആഞ്ഞടിച്ചു .

Exit mobile version