സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ് കേരള സർക്കാർ. ആലപ്പുഴ ജില്ലയിൽ 146 പേരുടെ ഓണറേറിയമാണ് തടഞ്ഞത്. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തതിന് ഒരുമാസത്തെ ഓണറേറിയം തടഞ്ഞതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ആലപ്പുഴയിൽ സമരത്തിൽ പങ്കെടുത്ത 146 പേരുടെ ഓണറേറിയം തടഞ്ഞ് ബാക്കി മുഴുവൻ പേർക്കും പണം നൽകി. സമരം ചെയ്യുന്ന ആശാവർക്കർമാരെ അധിക്ഷേപിക്കുന്നതിനൊപ്പം സർക്കാറിന്റെ പ്രതികാര നടപടിയും തുടരുകയാണ്. രാപ്പകൽ സമരത്തിന്റെ തുടർച്ചയായി സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച ഉപരോധ സമരത്തിൽ പങ്കെടുത്തവരുടെ ഓണറേറിയമാണ് തടഞ്ഞുവെച്ചത്. ഒരു ദിവസത്തെ സമരത്തിൽ പങ്കെടുത്തവരുടെ ഫെബ്രുവരിയിലെ ഓണറേറിയമാണ് തടഞ്ഞിരിക്കുന്നത്. പണം കിട്ടാത്ത ആശാമാർ ജില്ലാ പ്രോഗ്രോം മാനേജർക്ക് പരാതി നൽകി.
തിരുവനന്തപുരം അടക്കം മറ്റ് ജില്ലകളിലും ഉപരോധസമരത്തിൽ പങ്കെടുത്തവർക്ക് പണം നൽകിയിട്ടില്ലെന്ന പരാതിയുണ്ട്. സമരം അമ്പത് ദിവസത്തിലേക്ക് നീങ്ങുമ്പോഴും ഒത്ത് തീർപ്പിന്റെ നീക്കങ്ങളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
Discussion about this post