മലപ്പുറം വളാഞ്ചേരിയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് എച്ച്‌ഐവി ബാധ. രണ്ട് മാസത്തിനിടെ വളാഞ്ചേരിയിൽ മാത്രം പത്ത് പേരാണ് എച്ച്‌ഐവി ബാധിതരായത്. ബ്രൗൺ ഷുഗർ കുത്തിവെച്ചതിലൂടെയാണ് എച്ച്‌ഐവി പകർന്നത്. കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
വിഷയത്തിൽ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേർന്നു. രണ്ട് മാസത്തിനിടെയാണ് പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാം എന്നും സംശയിക്കുന്നു. ഒരാൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചപ്പോൾ കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വ്യാപനം കണ്ടെത്തിയത്. ഇവരെല്ലാം ഒരേ സൂചികൾ ഉപയോഗിക്കുകയായിരുന്നു.
Discussion about this post