രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ വില പെട്രോൾ വാഹന വിലയ്ക്ക് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. 212 കിലോ മീറ്റർ ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയുടെ നിർമ്മാണം അടുത്ത മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
ആറ് മാസത്തിനുള്ളിൽ ഇലക്ട്രോണിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്ക് സമാനമായി മാറും. ചിലവ് കുറയ്ക്കുക, മലിനീകരണ നിയന്ത്രണം, തദ്ദേശീയമായ നിർമ്മാണം എന്നിവയാണ് സർക്കാർ നയം, എന്നും നിധിൻ ഗഡ്കരി പറഞ്ഞു.
രാജ്യത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാൻ അടിസ്ഥാനസൗകര്യവികസനം ഉണ്ടാവണമെന്നും മന്ത്രി സൂചിപ്പിച്ചു. മികച്ച റോഡുകൾ നിർമ്മിക്കുന്നതിലൂടെ ലോജിസ്റ്റിക് കോസ്റ്റ് കുറയ്ക്കാനാകുമെന്നും റോഡ് നിർമ്മാണത്തിന്റെ ചെലവ് കുറയ്ക്കുന്നതിനായി നൂതന ടെക്‌നോളജിയും ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.