സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 320 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 66,320 രൂപയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസമാണ് പവൻ വില ആദ്യമായി 66000 കടന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 40 രൂപ കൂടി 8290 രൂപയിലെത്തി. മാർച്ച് 1,2,3 തീയതികളിൽ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 6,783 രൂപയാണ്. അതേസമയം വെള്ളിവില ഗ്രാമിന് 114 രൂപയുമാണ്.
ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 73200 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 9300 രൂപ കൊടുക്കണം.ഇന്നത്തെ കനത്ത വിലക്കയറ്റത്തിനൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേരുമ്പോൾ സ്വർണാഭരണ വില ഇത്രയും ഉയരും. 5% പണിക്കൂലി കണക്കാക്കുമ്പോഴാണ് ഈ വില കണക്കാക്കുന്നത്.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളായി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് മുന്നേറാൻ കരുത്തായി.
Discussion about this post