നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരിവേട്ട. ബാങ്കോക്കിൽ നിന്നെത്തിയ രണ്ടു യുവതികളിൽ നിന്ന് കസ്റ്റംസ് അധികൃതർ 15 കിലോ കഞ്ചാവ് പിടികൂടി. ഡൽഹി, രാജസ്ഥാൻ സ്വദേശിനികളിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.
മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഏഴരകിലോ വീതം ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണ പൊതിഞ്ഞാണ് ഇരുവരും സൂക്ഷിച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വിപണനലക്ഷ്യം, മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post