സൂപ്പർതാരം വിരാട് കോലിയെ കണ്ടുമുട്ടിയതിൻറെ സന്തോഷം പങ്കുവച്ച് റാപ്പർ ഹനുമാൻകൈൻഡ്. ഐപിഎൽ 2025 സീസണിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന ആർസിബി അൺബോക്‌സ് പരിപാടിക്ക് ശേഷമാണ് ഹനുമാൻ കൈൻഡ് വിരാട് കോലിയെ കണ്ടുമുട്ടിയത്. പരിപാടിക്ക് മാറ്റുകൂട്ടാൻ ഹനുമാൻ കൈൻഡിന്റെ പെർഫോർമൻസും ഉണ്ടായിരുന്നു. പരിപാടിക്ക് ശേഷം കോഹ്‌ലിക്കൊപ്പം പോസ് ചെയ്തുകൊണ്ടുള്ള ചിത്രങ്ങൾ ഹനുമാൻ കൈൻഡ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
‘‘എക്കാലത്തെയും മികച്ച (GOAT) താരത്തെ കണ്ടുമുട്ടി’’ എന്ന അടിക്കുറിപ്പോടെയാണ് ഹനുമാൻ കൈൻഡ് കോഹ്‌ലിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ഇരുവരും ആർസിബിയുടെ ജഴ്‌സിയണിഞ്ഞാണ് ചിത്രത്തിലുള്ളത്.
ഈ മാസം 22നാണ് ഐ.പി.എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് കോലി ഐ.പി.എല്ലിനെത്തുന്നത്. പാകിസ്താനെതിരെ സെഞ്ച്വറി നേടിയ കോലി, ടൂർണമെന്റിലാകെ 54.5 ശരാശരിയിൽ 218 റൺസാണ് സ്വന്തമാക്കിയത്.
Discussion about this post