ഒടുവിൽ CPIM ന് വഴങ്ങി പത്മകുമാർ; എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിലേക്കില്ല

പദവിയുടെ പേരിൽ പാർട്ടിയെ വെല്ലുവിളിച്ച മുതിർന്ന നേതാവ് എ. പദ്മകുമാറിനെതിരായ നടപടി ചർച്ച ചെയ്യാൻ ഒരുങ്ങുന്നതിനിടെ താൻ നടത്തിയ പരസ്യ പ്രതികരണം തെറ്റായിപ്പോയെന്ന് എ പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു . ഒരു ആശയത്തിൻ്റെ പിന്നാലെയാണ് താൻ നിൽക്കുന്നത്. മന്ത്രി വീണ ജോർജിനെതിരായ പരാമർശം വ്യക്തിപരമല്ല. കമ്മിറ്റിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങൾ വന്നപ്പോൾ അതിൽ പ്രതികരണം നടത്തിയതാണ്.പാർട്ടിക്കാരനെന്ന നിലയിൽ പരസ്യ പ്രതികരണം പാടില്ലായിരുന്നു അയാൾക്കെതിരെ കർശനമായ നടപടി എടുക്കണമെന്ന് താൻ ആവശ്യപ്പെടുമെന്നും എ പത്മകുമാർ കൂട്ടിച്ചേർത്തു , കൂടാതെ പത്മകുമാറിനെ കാണാൻ ആറന്മുളയിലെ വീട്ടിൽ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തിയിരുന്നു എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ല. ബിജെപി ജില്ലാ പ്രസിഡൻ്റും മറ്റൊരാളും താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്നു. അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയത്. മുറിയുടെ ചിത്രം പകർത്തിയെന്നും പത്മകുമാർ പ്രതികരിച്ചു. ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡൻറ് വി എ സൂരജിനെ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version