സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്ന് സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ്മുൻഷി .
കേരളത്തിലെ ഇപ്പോൾ ഒറ്റക്കെട്ട്, ഇനിയങ്ങോട്ടും അങ്ങനെ തന്നെയെന്നും അവർ വ്യക്തമാക്കി .തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ്. അത് പരസ്യപ്പെടുത്താനാവില്ല. ഡൽഹി ചർച്ചയുടെ തുടർച്ചയല്ല കൂടിക്കാഴ്ച.
കൂടിക്കാഴ്ച അസാധാരണമല്ലെന്നും ദീപ ദാസ് മുൻഷി പറഞ്ഞു.
യൂഡിഎഫിൽ എല്ലാവരും ഒരേ സ്വരത്തിൽ സംസാരിക്കണമെന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു.
യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ദീപ ദാസ്മുൻഷി തിരുവനന്തപുരത്ത് എത്തിയത്.ഡൽഹി ചർച്ചയുടെ തുടർന്നുള്ള കൂടിക്കാഴ്ചയാണെന്നും ദീപ ദാസ് മുൻഷി പറഞ്ഞു. ഇന്നും നാളെയുമായാണ് നേതാക്കളെ കാണുന്നത്. നാളെ ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.കോൺഗ്രസിലെ തർക്കങ്ങൾ പരിധി വിടുന്നതിലുള്ള വിയോജിപ്പ് സംസ്ഥാന-കേന്ദ്ര നേതാക്കളുടെ ഘടകകക്ഷി നേതാക്കൾ ഹൈക്കമാൻ്റുമായി ആശയവിനിമയം നടത്താനുള്ള താൽപര്യം അറിയിച്ചു. ഇന്നത്തെ ആദ്യഘട്ടമായാണ് ഹൈക്കമാൻഡ് പ്രതിനിധി കേരളത്തിലെത്തി ചർച്ച നടത്തുന്നത്.
Discussion about this post