വനിതാദിനത്തിൽ മിൽമ പുറത്തിറക്കിയ ആശംസകാർഡ് ചർച്ചയാകുന്നു. ‘വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല, കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാർക്കും വേണം’ എന്ന പേരിൽ പുറത്തിറക്കിയ സോഷ്യൽമീഡിയ പരസ്യമാണ് ചർച്ചയായിരിക്കുന്നത്.
അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷനെന്നും പരസ്യത്തിനൊപ്പം വിശദീകരിക്കുന്നുണ്ട്. മിൽമയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലാണ് കാർഡ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാർഡിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.