ലഹരി സ്രോതസുകൾ കണ്ടെത്തി എന്നെന്നേക്കുമായി അടച്ചില്ലെങ്കിലും കേരളം തകരും

ലഹരി മാഫിയകൾക്ക് എതിരായ പോരാട്ടത്തിൻ്റെ ഭാഗമായ ജനകീയ പ്രതിരോധത്തിൽ മത, സാമുദായിക, സാമൂഹിക സംഘടനാ നേതാക്കളുടെയും സാംസ്കാരിക, പൊതുപ്രവർത്തകരുടെയും പിന്തുണ തേടി പ്രതിപക്ഷ നേതാവ്. മത, സാമുദായിക, സാമൂഹിക സംഘടന നേതാക്കൾക്കും സാംസ്കാരിക, പൊതുപ്രവർത്തകർക്കും പ്രതിപക്ഷ നേതാവ് കത്തയയ്ക്കുകയും അവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ഇന്നുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത അതീവ ഗുരുതരമായ സാമൂഹിക പ്രതിസന്ധിയിലൂടെയാണ് നമ്മുടെ നാട് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് കുഞ്ഞുങ്ങളും, വിദ്യാർത്ഥികളും, യുവാക്കളും രാസലഹരി വസ്തുക്കൾ അടിപ്പെടുന്നത് ആർക്കും സഹിക്കാനാകില്ല. ലഹരിയുടെ സ്വാധീനത്തിൽ അവർ എന്തൊക്കെയാണ് ചെയ്യുന്നത്! എത്രയെത്ര കൂട്ടക്കുരുതികളും അക്രമങ്ങളും. ഇനിയും നമ്മള് നിശബ്ദരാകരുത്. ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ ഒറ്റയ്ക്കല്ല ഒന്നിച്ച് പോരാടണം. അങ്ങനെ ഭാവി തലമുറയെ നമ്മള് സുരക്ഷിതരാക്കണം. ലഹരി- ഗുണ്ടാ മാഫിയകൾക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.സംസ്ഥാനത്തേക്ക് ലഹരി വസ്തുക്കൾ എത്തുന്ന സ്രോതസുകൾ കണ്ടെത്തി എന്നെന്നേക്കുമായി അടച്ചില്ലെങ്കിലും ഈ കൊച്ചു കേരളം തകർന്നു പോകും. നമ്മുടെ ഓരോരുത്തരുടെയും മനസിലുള്ള ഭീതി അകറ്റാനും ചുറ്റും നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാനും കുറ്റവാളികളെ പിടികൂടാനും സമഗ്രമായ കർമ്മ പദ്ധതി വേണം.രാസലഹരി ഉൾപ്പെടെയുള്ളവ വ്യാപകമായിട്ടും ഒരു നടപടികളും സ്വീകരിക്കാതെ ലഹരി മാഫിയ സംഘങ്ങൾക്ക് സർക്കാർ രാഷ്ട്രീയ രക്ഷകർതൃത്വം നൽകുന്നു. ഈ സാഹചര്യത്തിലാണ് പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ ജനകീയ പ്രതിരോധത്തിന് മുൻകൈ എടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

Exit mobile version