മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ സിപിഎം തയാറല്ല

മതനിരപേക്ഷ കക്ഷികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആർഎസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപി. ബാബ്റി മസ്ജിജ് പൊളിച്ചതും ഭക്ഷണത്തിൻ്റെയും വസ്ത്രധാരണത്തിൻ്റെയും അഭിപ്രായപ്രകടനത്തിൻ്റെയും പേരിൽ അനേകരെ ചുട്ടുകരിച്ചതും പൗരത്വഭേദഗതി നിയമം നടപ്പാക്കിയതുമൊന്നും പിണറായി വിജയൻ ഫാസിസമല്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ ഫാസിസ്റ്റ് എന്ന് വിളിക്കാൻ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോൺഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്. ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.

മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്ന് വിളിക്കാൻ സിപിഎം തയ്യാറല്ല. അതിന് കേരള മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഎം എന്നു പറഞ്ഞാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി. സിപിഎം പോളിറ്റ്ബ്യൂറോ, ദേശീയ ജനറൽ സെക്രട്ടറി, കേന്ദ്രകമ്മിറ്റി എന്നൊക്കെ പറയുന്നത് അലങ്കാരത്തിനപ്പുറം ഒന്നുമല്ലെന്നും സുധാകരൻ പറഞ്ഞു.

Exit mobile version