ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി മാർച്ച് 7-8 തിയതികളിൽ ഗുജറാത്ത് സന്ദർശിക്കും.
സംസ്ഥാന- ജില്ലാ, നേതാക്കളെയും പ്രവര്‍ത്തകരേയും രാഹുല്‍ ഗാന്ധി കാണും. അതേസമയം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗം അഹമ്മദാബാദിലാണ് നടക്കുന്നത്. ഏപ്രില്‍ എട്ട്-ഒമ്പത് തിയതികളിലാണ് യോഗം. ഇതിന്റെ ഭാഗമായി എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സംസ്ഥാനത്തെ നേതാക്കളുമായി സംസാരിക്കുമെന്നും അദേഹം പറഞ്ഞു .
64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ എഐസിസിയുടെ ഒരു സെഷന്‍ നടക്കുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങളും നടന്നുവരുന്നു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗത്തിന് മുമ്പെയാണ് രാഹുല്‍ ഗാന്ധി, ഗുജറാത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും കാണുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി .
പ്രാദേശിക പാർട്ടി പ്രവർത്തകർ, പാർട്ടി അധ്യക്ഷൻ, എംഎൽഎമാർ, മുൻ എംഎൽഎമാർ തുടങ്ങിയവരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും .2027 ആണ് ഗുജറാത്തിൽ അടുത്ത അസംബ്‌ളി എലെക്ഷൻ നടക്കാനിരിക്കുന്നത് .

Exit mobile version