കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ ഒരു വിദ്യാർഥി കൂടി അറസ്റ്റിലായി. ഷഹബാസിനെ ആക്രമിക്കുന്നതിൽ പങ്കെടുത്ത പത്താം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.
മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കൂടുതൽ വിദ്യാർഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാൾ കൂടി ഇപ്പോൾ പിടിയിലായിരിക്കുന്നത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാർഥികളാണെങ്കിലും കൂടുതൽ പേർ ആസൂത്രണം ചെയ്തതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്ന കുട്ടികളെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.
എസ്എസ്എൽസി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നതിന് പരിമിതി ഉണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തിൽ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിർന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ല. ഇൻസ്റ്റാഗ്രാമിലെയും വാട്സ്ആപ്പിലെയും ഗ്രൂപ്പ് ചാറ്റുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാർഥികളെ കൂടാതെ ആസൂത്രണത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്.
Discussion about this post