ആശ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂത്തത്തിൽ.
ആശ വര്‍ക്കര്‍മാര്‍പിരിഞ്ഞു പോകുമ്പോള്‍ കേരളത്തില്‍ കൊടുക്കുന്നത് ടാറ്റ ബൈ ബൈ മാത്രമാണ്. ഇവര്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പശ്ചിമബംഗാളില്‍ ഇവര്‍ പോയതിന് ശേഷം ആശവര്‍ക്കാര്‍മാര്‍ക്ക് കൊടുക്കുന്നത് അഞ്ച് ലക്ഷം രൂപ വച്ചാണ്. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കുന്നു. നല്ല മാതൃകയാണ് സ്വീകരിക്കേണ്ടത്. ആരോഗ്യ രംഗത്തെ നമ്പർ വൺ എന്ന് നമ്മൾ ഇടയ്ക്കിടയ്ക്ക് പറയാറുണ്ടോ? എങ്കിൽ കേരളത്തിൻ്റെ പൊതുജനാരോഗ്യം നൂറ്റാണ്ടുകളുടെ ശ്രമങ്ങൾ കൊണ്ട് മെച്ചപ്പെട്ടിട്ടുണ്ട്. അതിൽ ആശ വർക്കർമാരുടെ പങ്ക് ചെറുതാണോ? –
ആശാവർക്കർമാരുടെ സമരം ന്യായമായ സമരമാണെന്നും അതിന് ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആ സമരം വിജയിക്കേണ്ടത് ഈ നാടിൻ്റെ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സമരം ഏറ്റെടുക്കുകയാണ് മാർച്ചിന് മൂന്നിന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും എന്നും അദ്ദേഹം പറഞ്ഞു . ആശാവരെ അപമാനിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയും അദ്ദേഹം വിമർശിച്ചു. എളമരം കരീമിൻ്റെ ഭാഷ കേട്ടപ്പോൾ സിഐടിയു സെക്രട്ടറിയാണോ, കോർപ്പറേറ്റ് സെക്രട്ടറിയാണോ എന്ന് മനസിലായില്ലെന്ന് രാഹുൽ വിമർശിച്ചു.
“ബംഗാളില്‍ പിരിഞ്ഞുപോകുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം, കേരളത്തില്‍ ടാറ്റ ബൈ ബൈ”
