തിരുവനന്തപുരം വെള്ളനാട് നാലാം ക്ലാസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി.
ശ്രീക്കുട്ടി – മഹേഷ് ദമ്പതികളുടെ മകൾ ദിൽഷിതയാണ് മരിച്ചത്. വീട്ടിലെ ശുചി മുറിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു.
ഇളയ സഹോദരിയുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ദിൽഷിത. ഇവർ തമ്മിൽ പേനയ്ക്ക് വേണ്ടി തർക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ദിൽഷിത.
Discussion about this post