കഴിഞ്ഞ ദിവസം ഒരു വിവാഹച്ചടങ്ങിനിടെ ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും ബന്ധുവും മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷനുമായ രാജ് താക്കറെയും കണ്ടുമുട്ടുകയും ഏറെനേരം സംസാരിക്കുകയും ചെയ്തത് വീണ്ടും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. പാർട്ടിയിലെ പിളർപ്പിനു പിന്നാലെ അധികാരത്തിനു പുറത്താവുകയും പ്രാദേശിക നേതാക്കളെയും അണികളെയും നഷ്ടപ്പെടുകയും ചെയ്ത ഉദ്ധവ് രാഷ്ട്രീയപരമായി ദുർബലനായിരിക്കേ
രാജുമായി കൈകോർക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.
രണ്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ഇരുവരും പൊതുവേദിയിൽ കണ്ടുമുട്ടുന്നത്. മഹായുതിയിലും (എൻഡിഎ), മഹാ വികാസ് അഘാഡിയിലും (ഇന്ത്യാ സഖ്യം) അസ്വാരസ്യം നിലനിൽക്കുന്നതിനിടെ താക്കറെ സഹോദരന്മാർ ഒന്നിച്ചാൽ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറ്റാനാകുമെന്ന് വിലയിരുത്തലുകളുണ്ട്. മുംബൈ, താനെ, പുണെ കോർപറേഷനുകൾ .
അടക്കം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇരുവരും കൂടുതൽ ചർച്ചകളിലേക്ക് കടന്നേക്കുമെന്ന് അഭ്യൂഹമുണ്ട്.
Discussion about this post