റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച് അട്ടിമറി ശ്രമം; ഒഴിവായത് വൻ ദുരന്തം

railway track kollam

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ രണ്ടിടത്ത് ടെലിഫോൺ പോസ്റ്റ് വച്ചു. ഒഴവായത് വൻ ദുരന്തം. കുണ്ടറ ആറുമുറിക്കടയ്ക്ക് സമീപമാണ് റയിൽവേ പാളത്തിന് കുറുകെ വെച്ച ആദ്യത്തെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. എഴുകോൺ പൊലീസ് എത്തി ആദ്യ സ്ഥലത്തെ പോസ്റ്റ് എടുത്തു മാറ്റുകയായിരുന്നു.

രണ്ടാമത്തെ സ്ഥലത്ത് വെച്ചിരുന്ന പോസ്റ്റിൽ ട്രെയിൻ തട്ടിയെങ്കിലും ദരന്തം ഒഴിവായി. രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉണ്ട്. റെയിൽവേ പൊലീസ് സമഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Exit mobile version