ബിനോയ് വിശ്വത്തിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് കളിയാക്കി രമേശ് ചെന്നിത്തല, ഇപ്പോഴത്തെ സിപിഐക്ക് തന്റേടമില്ലെന്നും അദ്ദേഹം പറഞ്ഞു .ബ്രൂവറി വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വാ മുഖ്യമന്ത്രി അടപ്പിച്ചു. ബിനോയ് വിശ്വത്തിന്റെ വാക്കിന് ഒരു വിലയുമില്ലാതായെന്നും പഴയ സിപിഐ- അല്ല ഇപ്പോഴത്തെ സിപിഐയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .
”ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങൾ കണക്കിലെടുക്കേണ്ട. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നയാളാണ് ഈ ബിനോയ് വിശ്വം. എലപ്പുള്ളിയിലെ മദ്യനിർമാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട്, സിപിഐയുടെ എം.എൻ സ്മാരകത്ത് വെച്ച് തന്നെ അദ്ദേഹത്തിന്റെ വാ മുഖ്യമന്ത്രി അടപ്പിച്ചു. അതിന് ശേഷം വാ തുറന്നിട്ടില്ല. അതുകൊണ്ട് ബിനോയ് വിശ്വത്തിന്റെ വാക്കിനൊന്നും ഒരു വിലയും ആരും കൽപ്പിക്കുന്നില്ല. പഴയ കാലത്തായിരുന്നു സിപിഐ, ഇപ്പോഴത്തെ പാർട്ടിക്ക് ആർജവമോ തന്റേടമോ ഇല്ല”- ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തു നടന്നു വരുന്ന ആശാവർക്കർമാരെ സന്ദർശിച്ച ശേഷമാണ് ചെന്നിത്തലയുടെ ഈ പരാമർശം ഉണ്ടായത് .
brewery issue, ramesh chennithala, binoy viswam,