രണ്ട് എംപിമാർ ഉള്ള രാജ്യത്തെ ഏക ലോക്‌സഭാ സീറ്റ് റായ്‌ബറേലിയാണെന്ന് രാഹുൽ ഗാന്ധി. താനും സഹോദരി പ്രിയങ്കാ ഗാന്ധി വാദ്രയും റായ്‌ബറേലിയിലെ എംപിയാണെന്നും എപ്പോള്‍ വേണമെങ്കിലും പ്രിയങ്കയെ റായ്‌ബറേലിയിലെ ആവശ്യങ്ങള്‍ക്കായി വിളിക്കാമെന്നും രാഹുൽ പറഞ്ഞു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ ഉഞ്ചഹാറിൽ നടന്ന പരിപാടിയിൽ വോട്ട് ചെയ്‌തവർക്ക് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇടയ്‌ക്ക് താൻ വയനാട് സന്ദർശനത്തിനായി പോകാറുണ്ടെന്നും അതുപോലെ പ്രിയങ്കാ ഗാന്ധിയെ ഇവിടേക്ക് എപ്പോള്‍ വേണമെങ്കിലും ക്ഷണിക്കാമെന്നും രാഹുൽ വ്യക്തമാക്കി.റായ്‌ബറേലിയുമായി തനിക്ക് മാത്രമല്ല തൻ്റെ കുടുംബത്തിനാകെ ബന്ധമുണ്ടെന്നും തൻ്റെ മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുള്‍പ്പെടെ സേവനമനുഷ്ഠിച്ച മണ്ഡലമാണ് റായ്‌ബറേലി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
Discussion about this post