ഒരു ചാനൽ ചർച്ചയ്ക്കിടെ മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മുൻ എംഎൽഎ പി.സി. ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി ഇന്ന് തള്ളി .
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആണ് ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പിസി ജോർജ് ഏത് നിമിഷവും അറസ്റ് ചെയ്യപ്പെടാം . ജോർജിന് മുന്നിൽ ഇനി സുപ്രിം കോടതിയെ സമീപിക്കാം എന്നാണ് അവശേഷിക്കുന്ന ഒരു വഴി, നിരന്തരം ഹൈക്കോടതിയുടെ ഉത്തരുവുകൾ ലംഘിക്കുകയും ,നിരന്തരം ആവർത്തിക്കുകയും ചെയുന്നു , ഈ ആപ്തങ്ങൾ നിരന്തരം ചെയ്യുന്നൊരാളെ എങ്ങനെ വിഷ്വസികനാകുമെന്നും കോടതി ചോദിച്ചു .സമൂഹ അന്തരീക്ഷത്തിന് തന്നെ വലിയ രീതിയിലുള്ള ആഘാതങ്ങൾ ഉണ്ടാക്കുന്ന പരാമർശനകളെ എങ്ങനെ ന്യായീകരിക്കുമെന്നും കോടതി ചോദിച്ചു .
മുസ്ലീം സമുദായത്തിനെതിരെ തീവ്രവാദികളും വർഗീയവാദികളുമാണെന്ന് പ്രസ്താവിച്ചു എന്നതാണ് പിസി ജോർജിനെതിരെയുള്ള ആരോപണം. ഇന്ത്യയിൽ ജീവിക്കുന്ന ഒരു മുസ്ലീമും തീവ്രവാദിയല്ലെന്ന് പിസി ജോർജ് പറഞ്ഞതായും മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളർത്തുന്ന പരാമർശങ്ങൾ നടത്തിയതായും അവർ പാകിസ്ഥാനിലേക്ക് കുടിയേറണമെന്ന് പ്രസ്താവിച്ചതായും ആരോപണമുണ്ട്.