ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന വാഗ്ദാനം ആദ്യമന്ത്രിസഭ യോഗത്തിൽ പാസാക്കാതെ ബിജെപി , ആദ്യ മന്ത്രിസഭയിൽ തന്നെ പാസ്സാകുമെന്ന് പറഞ്ഞിരുന്ന വാഗ്ദാനങ്ങൾ വെറും വാഗ്ദ്ധങ്ങൾ മാത്രമായി മാറി ജനങ്ങളെ വഞ്ചിച്ചിക്കുകയാണ് ,പകരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അംഗീകാരം നൽകുകയും 14 സിഐജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽ മേശപ്പുറത്ത് വെക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഡൽഹിയിൽ നിന്നും ആംആദ്മി പാർട്ടിയെ താഴെ ഇറക്കാൻ ബിജെപിയുടെ ആദ്യ വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്നത്. എന്നാൽ ഇത് പരിഗണിച്ചു പോലുമില്ല.
ഇതോടെ ബിജെപിയുടെ വിശ്വസ്തയെ ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി രംഗത്തെത്തി. ആദ്യ ദിവസം തന്നെ ബിജെപി അവരുടെ വാഗ്ദാനങ്ങൾ ലംഘിക്കാൻ തുടങ്ങിയെന്നും ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കാൻ ബിജെപി തീരുമാനിച്ചുവെന്നും മുൻ മുഖ്യമന്ത്രി അതിഷി ആരോപിച്ചു. അഞ്ച് ലക്ഷം രൂപ മേൽപരിധി നിശ്ചയിച്ചാണ് ആയുഷ്മാൻ ഭാരതിന് അംഗീകാരം നൽകിയത് എന്നും അവർ ആരോപിച്ചു ..
Discussion about this post