ഭർത്താവ്‌ മരിച്ച ഒരു സ്ത്രീ ദിഖ്‌റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരിക്കണം; മതപണ്ഡിതൻ്റെ പ്രസംഗം വിവാദത്തിൽ

മണാലിയിലേക്ക് യാത്രപോയി വൈറലായ നാദാപുരം സ്വദേശി നഫീസുമ്മയെ വിമർശിക്കുന്ന മതപണ്ഡിതൻ്റെ പ്രസംഗം വിവാദത്തിൽ. സമസ്ത എ.പി വിഭാഗം പണ്ഡിതനും സുന്നി വോയ്‌സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസംഗമാണ് വിവാദമായത്. പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നഫീസുമ്മയ്ക്ക് മാനസികപ്രയാസം കാരണം വീടിന് പുറത്തിറങ്ങാനാവുന്നില്ലെന്നും ഉമ്മ എന്ത് തെറ്റാണ് ചെയ്തത് എന്നും ചോദിക്കുകയാണ് നഫീസുമ്മയുടെ മകള്‍ ജിഫാന.25 വർഷം മുമ്പ് ഭർത്താവ്‌ മരിച്ച ഒരു സ്ത്രീ ദിഖ്‌റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരുന്നതിന് പകരം ഏതോ നാട്ടിൽ പോയി മഞ്ഞിൽവർ ഇബ്രാഹിം സഖാഫിയുടെ പ്രസംഗം. വിനോദയാത്രക്ക് പോയി വീഡിയോ ഇടുന്നത് തെറ്റാണന്നും മതപണ്ഡിതന് വിമർശനം ഉന്നയിച്ചിരുന്നു.

മതപണ്ഡിതൻ്റെ ഈ പ്രസംഗം നഫീസുമ്മയ്ക്കും കുടുംബത്തിനും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് മകൾ ജിഫാന പറയുന്നു. 25 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാൻ അവകാശമില്ല എന്ന് ജിഫാന ചോദിക്കുന്നു. ‘കഴിഞ്ഞ ഡിസംബറിലാണ് ഞാനും ഉമ്മയും മണാലിയിലേക്ക് പോയത്. ആദ്യമായി മഞ്ഞ് കണ്ട ഏറെ സന്തോഷിക്കുകയും അതൊരു റീലായി പുറത്ത് വരികയും ചെയ്തു. അതിനെതിരെ മതപണ്ഡിതൻ്റെ വിമർശനം വന്നതോടെ ഉമ്മയ്ക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ മരണവീട്ടില് പോലും പോകാനോ പറ്റുന്നില്ല. എല്ലാവരും പണ്ഡിതൻ്റെ പ്രഭാഷണത്തെ കുറിച്ച് പറയുന്നത് ഉമ്മയെ മാനസികമായി തളർത്തി’-ജിഫാന പറയുന്നു.

ഒരു പ്രമുഖ പണ്ഡിതൻ ഒരു പ്രഭാഷണത്തിലൂടെ തകർത്തത് ഒരു കുടുംബത്തിന് സമാധാനമാണെന്നും ജിഫാന പറയുന്നു. ഭർത്താവിൻ്റെ മരണശേഷം കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയ നഫീസുമ്മ മക്കൾക്കൊപ്പം യാത്ര പോകാറുണ്ട്. മതപണ്ഡിതൻ്റെ പ്രസംഗം വിവാദമായതോടെ സാമൂഹികമാധ്യമങ്ങളിൽ നഫീസുമ്മക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

 

Exit mobile version