വയനാട് ചൂരൽമല പാലം കൂടുതൽ ബലവത്തായി ഉറപ്പോടെ നിർമ്മിക്കും

ഉരുൾപൊട്ടലിൽ പൂർണമായി തകർത്ത വയനാട് ചൂരൽമല പാലം കൂടുതൽ ബലവത്തായി ഉറപ്പോടെ നിർമ്മിക്കും. ഈ 35 കോടി രൂപയുടെ പദ്ധതി നിർദ്ദേശം അംഗീകരിച്ചതായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മാിക്കുന്നത്. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിൻ്റെ നിർമ്മാണം.

കഴിഞ്ഞ ദുരന്തകാലത്ത് പുഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിൻ്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. ഉണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. ആകെ നീളം 267.95 ആയിരിക്കും. പുഴയുടെ മുകളിൽ 107 ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്ന ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നു.

Exit mobile version