രേഖ ഗുപ്ത ദില്ലി മുഖ്യമന്ത്രിയാകും. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡൻ്റാണ് രേഖഗുപ്ത. ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തിൽ 29595 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. 27 വർഷത്തിന് ശേഷമാണ് ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചെടുക്കുന്നത്. പർവ്വേശ് വർമയാണ് ഉപമുഖ്യമന്ത്രി.വിജേന്ദ്ര ഗുപ്തയെ സ്പീക്കറും ഇന്ന് ചേർന്ന് ബിജെപി നിയമസഭാ കക്ഷി യോഗമാണ് തീരുമാനിച്ചത്. നാളെ രാംലീല മൈതാനത്ത് വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക.
Discussion about this post