മൂന്നാ‍ർ‌ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് പേര് മരിച്ചു

bus overturned munnar

മൂന്നാ‍ർ‌ മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. എക്കോ പോയിന്റ് സമീപമായിരുന്നു ബസ് മറിഞ്ഞത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.

കന്യാകുമാരിയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. 45 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version