കണ്ണൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

young lady found dead at kannur house

കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ. തൃക്കരിപ്പൂർ ബിച്ചാരക്കടവ് സ്വദേശിനിയായ കളത്തിൽപുരയിൽ നിഖിത (20) യാണ് മരിച്ചത്. ഭർത്താവ് വൈശാഖിന്റെ വീട്ടിൽ വച്ചാണ് നിഖിതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ബിച്ചാരക്കടവ് സ്വദേശികളായ സുനിൽ-ഗീത ദമ്പതികളുടെ മകളാണ് നിഖിത. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനായിരുന്നു നിഖിതയുടെയും വൈശാഖിന്റെയും വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്‌സിങ് കോളേജിൽ ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്ത് ജോലിചെയ്യുകയാണ്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version