സ്ത്രീ സൗഹൃദ അന്തരീക്ഷം മാധ്യമ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. എത്ര മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേര്‍ണല്‍ കമ്മിറ്റികള്‍ ഉണ്ടെന്നും എത്ര സ്ഥാപനങ്ങളില്‍ നിന്നും പരാതികള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് ചോദിച്ചു. എത്ര സ്ഥാപനങ്ങള്‍ പ്രസവാവധി 6 മാസം നല്‍കുന്നുണ്ടെന്നും മന്ത്രി ചോദിച്ചു.
സമൂഹത്തിലെ നീതി നിഷേധത്തിനെതിരെ സംസാരിക്കുന്നവര്‍ക്ക് സ്വന്തം നീതി നിഷേധിക്കപ്പെടുകയാണ്. നീതി ലഭിക്കാന്‍ അവര്‍ക്ക് പ്രതിഷേധിച്ച് സ്ഥാപനത്തിന് പുറത്ത് പോകേണ്ടി വരുന്നു. സ്ത്രീ സൗഹൃദ അന്തരീക്ഷം മാധ്യമ സ്ഥാപനം ഉറപ്പാക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി സ്ത്രീകള്‍ സൈബര്‍ ആക്രമണം വരെ നേരിടേണ്ടി വരുന്നുണ്ട്. പോഷ് ആക്ട് പ്രകാരം ഐ സി കള്‍ ഉള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അപൂര്‍വ്വം മാധ്യമ സ്ഥാപനങ്ങളാണ് എന്നും മന്ത്രി വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി.
Discussion about this post