വിവരാവകാശ നിയമത്തെ ശക്തമാക്കുന്നതിൽ യഥാർത്ഥ ആക്ടിവിസ്റ്റുകൾ അർപ്പിച്ച സേവനം അവിസ്മരണീയമാണെന്ന് സംസ്ഥാനാവകാശ കമ്മിഷണർ ഡോ.എ.എ.ഹക്കീം പറഞ്ഞു.
കാലാകാലങ്ങളിൽ നൂതന വിഷയങ്ങൾ കമ്മിഷൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പുതിയ തീരുമാനങ്ങളുണ്ടാക്കാൻ വിവരാവകാശ പ്രവർത്തകരുടെ ഇടപെടൽ ഏറെ സഹായകമായിട്ടുണ്ട്. അതേസമയം നിയമം ദുരുപയോഗം ചെയ്യുന്ന ചിലരുമുണ്ട്. അവർ ആക്ടിവിസ്റ്റുകളല്ല. വിവരാവകാശ പ്രവർത്തകർ കൂടുതൽ ശക്തമായി നിലകൊള്ളണം. വിദ്യാസമ്പന്ന സമൂഹത്തെ കൂടുതലായി ഈ നിയമത്തിൻറെ പ്രയോക്താക്കളാക്കാൻ ആർടിഐ ക്ലബ്ബുകൾ സഹായിക്കും. എല്ലാ കാമ്പസുകളിലും ആർടിഐ ക്ലബ്ബുകൾ വേണമെന്ന് അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാജാസ് കോളേജിൽ ആരംഭിച്ച ആർടിഐ ക്ലബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കമ്മീഷണർ ഡോ. എ.എ. ഹക്കിം .
Discussion about this post