തിരുവനന്തപുരം കാര്യവട്ടം ഗവൻമെൻ്റ് കോളേജിൽ വച്ച് താൻ നേരിട്ട രാഗിംഗിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവച്ച് വിദ്യാർത്ഥി. തന്നെ മർദിച്ചത് ക്യാമ്പിലെ എസ്എഫ്ഐ പ്രവർത്തകരായ സീനിയേഴ്സാണെന്ന് വിദ്യാർത്ഥി പറഞ്ഞു. യൂണിറ്റ് റൂമിൽ കൊണ്ടുപോയി തന്നെ മുട്ടുകാലിൽ നിർത്തിയെന്നും ഏഴോ എട്ടോ പേര് ചേർന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെൽറ്റ് കൊണ്ടുപോയി മർദിച്ചെന്നും വിദ്യാർത്ഥി പറഞ്ഞു. കാര്യവട്ടം കോളേജിൽ റാഗിങ്ങിന് ഇരയായ വിദ്യാർത്ഥി, എസ്എഫ്ഐ പ്രവർത്തകൻ
ഒരു പ്രകോപനവുമില്ലാതെയാണ് സീനിയർ വിദ്യാർത്ഥികൾ തന്നെ മർദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മർദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര് ദിക്കുകയായിരുന്നെന്നും വിദ്യാര് ത്ഥി പറയുന്നു. ഇനി കോളേജിൽ കയറിയാൽ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പിൽ വച്ച് തന്നെ വിളിച്ചു. മർദിക്കാനാണെന്ന് മനസിലായതോടെ താൻ ചെന്നില്ല. മർദനത്തിന് ശേഷം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാർത്ഥി പറഞ്ഞു.
Discussion about this post