എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഈ മാസം 25ന് തീരുമാനിക്കും. ജില്ലാ പ്രസിഡൻ്റുമാരുടെ യോഗം 25ന് ചേരും. യോഗത്തിൽ ദേശീയ നിരീക്ഷകൻ പങ്കെടുക്കും. തോമസ് കെ. തോമസ് അധ്യക്ഷനാകാനാണ് സാധ്യത.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിലെ നേതാക്കൾ ശരദ് പവാറുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തി.