പെരിയ വധക്കേസിലെ പ്രതികൾക്ക് പരോൾ വാരിക്കോരി നല്കാൻ നീക്കം നടത്തി സർക്കാർ;

ടിപി വധക്കേസിലെ പ്രതികൾക്ക് പരോൾ വാരിക്കോരി കൊടുത്ത സർക്കാർ ഇപ്പോഴിതാ പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികൾക്കും അനുകൂല നീക്കം. എന്നും കുറ്റവാളികൾക്കൊപ്പം നിൽക്കുകയും ഇരകളെ നിശ്ക്രൂരമായി തള്ളി പ്രതികൾക്കൊപ്പം നിൽക്കുകയും ചെയുന്ന പ്രവണത സർക്കാർ ഇത് ആദ്യമായല്ല .നെന്മാറ കൊലപാതക കേസിൽ ശക്തമായ നടപടി എടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പോലീസിന്റെ അനാസ്ഥ വളരെ വ്യകത്മായി അവിടേയും നിലനില്കുന്നതായിരുന്നു . ജാമ്യ വ്യവസ്ഥ പരസ്യമായി ലംഖിച്ച പ്രതിക്ക് ഒത്താശ ചെയുന്ന പോലീസ് നയമാണ് അവിടെയും കണ്ടത് ,കൂടതെ കാരണവർ വധക്കേസിലെ ഷെറിന്റെ കാര്യത്തിൽ ഗതാഗത മന്ത്രി വരെ പരസ്യമായി അനുകൂലിച്ചു നിന്നതും മറ്റൊരു ഉദാഹരണമായിരുന്നു .
, ഇപ്പോഴിതാ പെരിയ വധ കേസിലെ എട്ടാം പ്രതി എ സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ കണ്ണൂർ സെൻട്രൽ ജയിലിൽ ആണ് അപേക്ഷ നൽകിയത്. കേസിൽ ഒന്നരമാസം ശിക്ഷ അനുഭവിക്കുന്നതിന് മുൻപാണ് പ്രതികളുടെ ഈ നീക്കം. നീക്കത്തിന് പിന്നിൽ ഉന്നത സിപിഐഎം നേതാക്കളുടെ ഇടപെടലെന്ന് ആരോപണം.ജനുവരി മൂന്നിനാണ് പ്രതികൾക്ക് സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ആറു വർഷമായി നിയമ പോരാട്ടത്തിനൊടുവിലാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി വിധി പറഞ്ഞത്. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി.

Exit mobile version