ആർഎൽവി രാമകൃഷ്ണനെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ കലാമണ്ഡലം സത്യഭാമക്കെതിരെ എസ് സി-എസ് ടി അട്രാസിറ്റി വകുപ്പുകൾ ചേർത്ത് കുറ്റപത്രം തയ്യാറാക്കി.
പട്ടികജാതിക്കാരനെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സത്യഭാമ സംസാരിച്ചതെന്നും ആർഎൽവി രാമകൃഷ്ണനോട് സത്യഭാമക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നും രാമകൃഷ്ണൻ്റെ ജാതിയെ കുറിച്ച് അറിയില്ലെന്ന സത്യഭാമയുടെ വാദം തെറ്റാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
കുറ്റം തെളിഞ്ഞാൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് കുറ്റപത്രം തയ്യറാക്കിയത്.
യൂട്യൂബ് ചാനൽ ഉടമ സുമേഷ് മാർക്കോപോളോയെയും കേസിൽ പ്രതി ചേർത്തു. നടൻ സിദ്ധാർഥ് അടക്കം കേസിൽ 20 സാക്ഷികളാണുള്ളത്.
kalamandalam, sathyabhama, casteist abuse against, rlv ramakrishnan