മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റവർ തുടർ ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിൽ. ദുരന്ത ബാധിതരെ സർക്കാർ ഏറ്റെടുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, അപകട സമയത്ത് നൽകിയതല്ലാതെ യാതൊരു സഹായവും തുടർ ചികിത്സക്ക് സർക്കാർ പിന്നീട് നൽകിയില്ലെന്നാണ് ആക്ഷേപം.
നിനച്ചിരിക്കാത്ത നേരത്ത് ആർത്തലച്ചെത്തിയ പാറക്കൂട്ടങ്ങളിൽ നിന്നും വൻമരങ്ങളിൽ നിന്നും തലക്കു മുകളിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നെല്ലാം ഗുരുതര പരിക്കേറ്റ നിരവധി പേര് മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഇപ്പോഴും നരകയാതന അനുഭവിക്കുന്നത്. തുടർചികിത്സക്ക് വകയില്ലാതെ വാടക കെട്ടിടങ്ങളിൽ വേദന തിന്നാൻ കഴിയുന്ന ഈ മനുഷ്യരെ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ആക്ഷേപം. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് പുറമെ നിത്യരോഗികളായി നേരത്തെ ദുരന്തമേഖലയിൽ കഴിഞ്ഞിരുന്നവരും തുടർ ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിലാണ്.
അപകടത്തിൽ പരിക്കേറ്റ് നിത്യരോഗികളുമായി 113 പേർക്ക് തുടർ ചികിത്സ ആവശ്യമാണെന്നാണ് മേഖലയിൽ സ്വകാര്യ സംഘടന നടത്തിയ സർവേയിൽ കണ്ടെത്തിയത്.
Discussion about this post