വെടിമരുന്ന് പൊട്ടിച്ചതിനു പിന്നാലെ ആനകൾ ഇടഞ്ഞു

കോഴിക്കോട് തുടർച്ചയായി കരിമരുന്ന് പ്രയോഗം നടക്കുന്നതിനിടയിൽ ആനകൾ ഇടഞ്ഞു. രണ്ട് ആനകൾ മുന്നോട്ട് നീങ്ങുന്നതിനിടെ ഒരാന മറ്റൊന്നിനെ കുത്തുകയായിരുന്നു. ശബ്ദം കേട്ട് കുട്ടികൾ ഉൾപ്പെടെ കരയുന്നു. പിന്നാലെ ജനങ്ങൾ ചിതറിയോടി.

സംഭവത്തിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. വനം റവന്യൂ വകുപ്പുകൾ ആണ് അന്വേഷണം നടത്തിയത്. സമാന്തരമായി പൊലീസും അന്വേഷണം നടത്തുന്നുണ്ട്. വെടിമരുന്ന് പൊട്ടിച്ചതിനു പിന്നാലെയാണ് ആനകൾ ഇടഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരിച്ച മൂന്നു പേരുടേയും പോസ്റ്റുമോർട്ടം നടപടി രാവിലെ എട്ടുമണിയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. 29 പേര് നിലവിൽ ചികിൽസയിലുള്ളത് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കൊയിലാണ്ടി നഗരസഭയിലെ 9 വാർഡുകളിൽ ഹർത്താൽ ആചരിക്കും. ഇന്നലെ വൈകുന്നേരം ആറുമണിയ്ക്കാണ് ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞത്.കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജൻ മരിച്ചത്. ബാലുശ്ശേരി ധനഞ്ജയൻ എന്ന ആന ആണിടഞ്ഞത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ ഗോകുല് എന്ന ആനയെ ആണ് കുത്തിയത്. ഇടഞ്ഞ ആനകൾ ഓടിക്കയറിയത് തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കായിരുന്നു. കെട്ടിടം തകർത്ത് വീണാണ് 3 പേർ മരിച്ചത്. ആയിരത്തിൽ അധികം ആളുകൾ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.

അതേസമയം, ഉത്സവകാലത്തെ ആന എഴുന്നള്ളിപ്പിൽ നാട്ടാനച്ചട്ടം പാലിക്കുന്നുണ്ടോ എന്ന് കർഷണമായി ഉറപ്പുവരുത്താൻ വനം വകുപ്പ്. ആന എഴുന്നള്ളത്ത് ഉള്ള സ്ഥലങ്ങളിൽ പരിശോധന കർഷണമാകും. ആചാരങ്ങളുടെ പേരിൽ നിയമങ്ങൾ വിട്ടുവീഴ്ച നൽകേണ്ടെന്നാണ് നിർദ്ദേശം.

Exit mobile version